Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Associate Secretary

America

സോ​ണി അ​മ്പൂ​ക്ക​ൻ ഫൊ​ക്കാ​ന അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: സം​ഘ​ട​നാ രം​ഗ​ത്തും ടെ​ക്നോ​ള​ജി രം​ഗ​ത്തും ശ്ര​ദ്ധേ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച സോ​ണി അ​മ്പൂ​ക്ക​ൻ ഫൊ​ക്കാ​ന അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി​ സ്ഥാ​ന​ത്തേ​ക്ക് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ "ടീം ​ഇ​ന്‍റ​ഗ്രി​റ്റി' പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്നു.

ലോ​ക കേ​ര​ള സ​ഭ​യി​ലെ അം​ഗം കൂ​ടി​യാ​യ സോ​ണി അ​മ്പൂ​ക്ക​ൻ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ണ​ക്ടി​ക്ക​റ്റി​ന്‍റെ(​കെ​എ​സി​ടി) പ്ര​വ​ർ​ത്ത​ക​നാ​ണ്. ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​വും അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​റു​മാ​യി​രു​ന്നു.

ഫൊ​ക്കാ​ന മ​ല​യാ​ളം അ​ക്കാ​ഡ​മി ക​മ്മി​റ്റി അം​ഗ​വും "അ​ക്ഷ​ര ജ്വാ​ല' പ​രി​പാ​ടി​യു​ടെ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രി​ൽ ഒ​രാ​ളു​മാ​യും പ്ര​വ​ർ​ത്തി​ച്ചു. എ​ന്‍റെ മ​ല​യാ​ളം പ​ദ്ധ​തി​യു​ടെ പ്ര​ച​ര​ണ​ത്തി​ൽ ഫൊ​ക്കാ​ന​യെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ച​തി​ന് സോ​ണി അ​മ്പൂ​ക്ക​ന് മി​ക​ച്ച ഏ​കോ​പ​ന​ത്തി​നു​ള്ള പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു

കെ​എ​സി​ടി​യു​ടെ 2018-2020 കാ​ല​യ​ള​വി​ലെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും മി​ക​ച്ച പ്രാ​സം​ഗി​ക​ൻ കൂ​ടി​യാ​യ സോ​ണി അ​മ്പൂ​ക്ക​ൻ ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഡി​സ്ട്രി​ക്റ്റ് 51ന്‍റെ ഗ​വ​ർ​ണ​ർ പ​ദ​വി​യും വ​ഹി​ച്ചി​രു​ന്നു. ഹാ​ർ​ട്ട് ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലൈ​ഫ് സ്പീ​ഡ് ക്ല​ബ് പ്ര​സി​ഡ​ന്‍റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു

തൃ​ശൂ​രി​ലെ പ്ര​ശ​സ്ത​മാ​യ അ​മ്പൂ​ക്ക​ൻ കു​ടും​ബാം​ഗ​മാ​യ സോ​ണി മാ​ള​ക്ക​ടു​ത്ത് പു​ത്ത​ൻ​ചി​റ സ്വ​ദേ​ശി​യാ​ണ്. തൃ​ശൂ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്ന് ബി​ടെ​ക് ബി​രു​ദം നേ​ടി​യ സോ​ണി എ​ൻ​ഐ​ടി സൂ​റ​റ്റ്‌​ക​ലി​ൽ നി​ന്നും എം​ടെ​ക്ക് നേ​ടി.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ഐ​ടി മാ​നേ​ജ്‌​മെ​ന്‍റ് - ലീ​ഡ​ർ​ഷി​പ്പ് ത​ല​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി തി​ള​ങ്ങി വ​രു​ന്ന മി​ക​ച്ച ഐ​ടി പ്ര​ഫ​ഷ​ണ​ൽ ആ​ണ്. 2008 മു​ത​ൽ ക​ണ​ക്ക​റ്റി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി. ഇ​തി​നി​ടെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹാ​ർ​ട്ട്ഫോ​ഡി​ൽ നി​ന്ന് എം​ബി​എ, എം​ഐ​ടി സ്ലോ​ൺ മാ​നേ​ജ്‌​മെ​ന്‍റി​ൽ നി​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്നീ ബി​രു​ദ​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി.

വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച സോ​ണി അ​മ്പൂ​ക്ക​ന്‍റെ നേ​തൃ​ത്വം എ​ക്കാ​ല​ത്തും ഫൊ​ക്കാ​ന​ക് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ആ​ന്‍റോ വ​ർ​ക്കി എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News

Up